സെമിറ്റിക്ക് മതങ്ങളുടെ സംഗമ ഭൂമിയത്രെ മസ്ജിദുൽ അഖ്സ.യഹൂദരുടെ വാഗ്ദത്ത ഭൂമി, പ്രവാചകൻ മോശ ഫറോവയുടെ കരാളഹസ്തത്തിൽ നിന്ന് ബനൂ ഇസ്റയേലുകാരെ രക്ഷിച്ച് മസ്ജിദുൽ അഖ്സ ലക്ഷ്യമാക്കിയാണ് പുറപ്പെട്ടത്.
ക്രൈസ്തവരുടെ പ്രവാചകനായ ഉണ്ണിയേശു പ്രസവിക്കപ്പെട്ടത് ജറൂസലേമിലെ ബതലഹേമിൽ.
മുസ്ലിംകൾക്കാണെങ്കിൽ ലക്ഷക്കണക്കിന് പ്രവാചകർ അന്തിയുറങ്ങുന്ന 'ബർക്കത്താക്കപ്പെട്ട ' മണ്ണാണ് ബൈത്തുൽ മുഖദ്ദസ്.പ്രവാചകൻ മുഹമ്മദ് നബി ആകാശയാത്ര പുറപ്പെട്ടത് ബൈത്തുൽ മുഖദ്ദസിൽ വെച്ച്, പതിനാറ് മാസത്തോളം നബിയും അനുചരന്മാരും മസ്ജിദുൽ അഖ്സയിലേക്ക് തിരിഞ്ഞ് നിസ്ക്കരിച്ചിട്ടുണ്ട്.
ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബി(റ) ൻ്റെ ഭരണകാലത്ത് ജറുസലേമിൽ ഇസ്ലാമിൻ്റെ കൊടിപാറുകയുണ്ടായി.അന്നുമുതൽ ഖുദ്സ് ഭരിക്കുന്നത് മുസ്ലിംകളാണ്.
അന്ന്മുതലുള്ള ക്രൈസ്തവരുടെ അഭിലാഷമായിരുന്നു ഖുദ്സിലേക്കുള്ള തിരിച്ച് വരവ്.
നൂറ്റാണ്ടുകളോളം അവർ ആ ദിവസത്തിനായി കാത്തിരുന്നു. 1095 അർബൻ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപനമുണ്ടായി;
പാപ മുക്തി നേടാൻ എല്ലാ ക്രൈസ്തവരും വിശുദ്ധഭൂമിക്കായി യുദ്ധത്തിനിറങ്ങണം.
ഒന്നാം കുരിശ് യുദ്ധത്തിൽ മുസ്ലിംകൾക്ക് ഖുദ്സ് നഷ്ടമായി. ക്രൈസ്തവരുടെ നൂറ്റാണ്ടുകളുകൾ നീണ്ട്നിന്ന സ്വപ്നം പൂവണിഞ്ഞു.
മുസ്ലിം ലോകം ഖുദ്സ് വിമോചകനായി പതിറ്റാണ്ടുകൾ കാത്തിരുന്നു. നിരന്തരമായ അവരുടെ പ്രാർത്ഥനയുടെ ഫലമായിരുന്നു സലാഹുദ്ധീൻ അയ്യൂബിയുടെ കടന്ന് വരവ്.
മൂന്നാം കുരിശ് യുദ്ധത്തിൽ മുസ്ലിംലോകം സലാഹുദ്ധീൻ അയ്യൂബിക്ക് കീഴിൽ ഒന്നായി ഒരുമനസ്സോടെ ഒരുമിച്ച് പോരാടി.1187 ൽ ഹിത്വീനിൽ നടന്ന ഘോരയുദ്ധത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷം ബൈത്തുൽ മുഖദ്ദസ് മുസ്ലിംകൾ തിരിച്ച്പിടിച്ചു. ജറൂസലേമിൽ ഇസ്ലാമിൻ്റെ കൊടി പാറിപ്പറന്നു.
കഴിഞ്ഞ സഹസ്രാബ്ധത്തിൽ മുസ്ലിംകൾ നേടിയ ഏറ്റവും വലിയ വിജയം.
ഈ വിജയത്തിൻ്റെ അനന്തരഫലമായി സംഭവിച്ച അത്ഭുതമാണ് അക്കാലത്തെ പോപ്പ് അർബൻ മൂന്നാമൻ്റെ മരണം.
സലാഹുദ്ധീൻ അയ്യൂബി ഹിത്വീനിൽ വിജയക്കൊടി നാട്ടിയെന്നും ജറൂസലേം മുസ്ലിംകൾ തിരിച്ച്പിടിച്ചുവെന്ന വാർത്ത കേട്ടയുടനെ ഹൃദയാഘാതം മൂലമാണ് അർബൻ മൂന്നാമൻ മരണമടഞ്ഞത്.അങ്ങനെയും ഒരു കാലം മുസ്ലിംകൾക്കുണ്ടായിരുന്നു.റോമിനെയും യൂറോപ്പിനെയും ബെസൻ്റയിൻ സാമ്രാജ്യത്തെയും വിറപ്പിച്ച കാലഘട്ടം.
സലാഹുദ്ധീൻ അയ്യൂബിക്ക് നാട്യമില്ലായിരുന്നു.താഴ്ന്നയിനം വസ്ത്രമായിരുന്നു അദ്ധേഹം ധരിച്ചിരുന്നത്.
0 അഭിപ്രായങ്ങള്‍