പ്രവാചകൻ്റെ കാലത്ത് ജീവിക്കുക, പ്രവാചകൻ്റെ വിളി കേട്ട് ഇസ്ലാമിനെ പുണരുക, ആ പ്രവാചകനെ ഒരു തവണ പോലും കാണാതെ തൻ്റെ ജീവനു തുല്യം സ്നേഹിക്കുക.അങ്ങനെയുള്ള സ്ത്രീയായിരുന്നു അബ്റഹ.
പ്രവാചകൻ ജീവിച്ചിരുന്ന മക്കയിൽ നിന്നും ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണ് അബ്റഹ ജീവിച്ചിരുന്നത്.നജജാശി രാജാവിൻ്റെ അടിമസ്ത്രീയായി.നജജാശിയപ്പോലെ തിരുദൂതരെ കാണാൻ അവർക്കും സാധിച്ചില്ല.പക്ഷെ, പ്രവാചകരെ തൻ്റെ മനസ്സിൽ സൂക്ഷിച്ച് നടന്നു.
മക്കാ ഖുറൈശികളുടെ അക്രമങ്ങൾ സഹിക്കവയ്യാതെ മുസ്ലിംകൾ തങ്ങളുടെ സമ്പത്തും കുടുംബങ്ങളെയും ഉപേക്ഷിച്ച് അബ്സീനിയയിലേക്ക് ഹിജ്റ പോയി. എല്ലാം അല്ലാഹുവിൻ്റെ ദീനിനായി ത്യജിച്ച് കൊണ്ട്.
ഈ സംഭവത്തിന് ശേഷമാണ് ഉമ്മു ഹബീബയെ പ്രവാചകൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. പ്രവാചകൻ ഉമ്മു ഹബീബയെ വിവാഹം കഴികഴിക്കാൻ തീരുമാനിച്ച വിവരം ഉമ്മു ഹബീബയെ ആദ്യം അറിയിക്കുന്നവരിൽ അബ്റഹയും ഉണ്ടായിരുന്നു.ഇതിന്ന് പകരമായി ഉമ്മു ഹബീബ അവർക്ക് വലിയ പാരിതോഷികങ്ങൾ നൽകുകയുണ്ടായി.അവർക്കിടയിൽ സ്നേഹബന്ധം വർധിച്ചു.
Abraha was a shining example of true love, even she never met prophet in person.💚
0 അഭിപ്രായങ്ങള്‍