മോഷ്ടാക്കൾ തത്ത്വജ്ഞാനികളായ കാലം!

ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിൻ്റെ സുവർണ്ണ യുഗമായിരുന്നു അബ്ബാസി കാലഘട്ടം.രാജ്യാതിർത്തികൾ ശാന്തമായിരുന്നു. ലോകം ഒന്നടങ്കം ഇസ്ലാമിക ലോകത്തേക്ക് ഒറ്റുനോക്കുന്ന സമയമായിരുന്നു.

എല്ലാ രംഗവും ശാന്തമായപ്പോൾ അബ്ബാസി ഖലീഫമാർ വിജ്ഞാന വ്യാപനത്തിൽ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു.ലോകത്തിൻ്റെ തലസ്ഥാനമായിരുന്ന ബഗ്ദാദിൽ അങ്ങനെയാണ് ബൈത്തുൽ ഹിക്മ ഉയരുന്നത്. ലോകത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്ന് പണ്ഡിതർ ബഗ്ദാദിലേക്ക് ഒഴുകി.

അറബികളിലെ ആദ്യ ഫിലോസഫർ അൽ കിന്ദി ബൈത്തുൽ ഹിക്മയുടെ ഫലമായിരുന്നു.അൽ ജിബ്രയുടെ പിതാവ് അൽ ഖുവാറസ്മിയും ബൈത്തുൽ ഹിക്മയുടെ സന്താനമായിരുന്നു.

ഏറ്റവും രസകരവും അതിലേറെ അത്ഭുതപ്പെടുത്തുന്നതുമായ കാര്യം ബഗ്ദാദിലുള്ള മോഷ്ടാക്കൾ വരെ തത്ത്വജ്ഞാനികളും ചിന്തകൻമാരുമായിരുന്നു.

അവരിൽ പ്രമുഖനായിരുന്നു അബൂ ഉസ്മാൻ അൽ ഖയ്യാത്വ്.

ബഗ്ദാദിലെ പേര്കേട്ട മോഷ്ടാവായിരുന്ന അബൂ ഉസ്മാൻ അൽ ഖയ്യാത്വിൻ്റെ ഈ വാക്കുകൾ കളവിൻ്റെ ലോകത്ത് പരിചിതമാണ്;

"അയൽവാസി എൻ്റെ എത്ര വലിയ ശത്രുവായാലും ഞാൻ മോഷ്ടിക്കില്ല.

മാന്യൻമാരുടെ മൊതല് ഞാൻ അപഹരിക്കില്ല, സ്ത്രീകളുടെ സമ്പത്ത് കക്കില്ല.

പുരുഷൻമാരില്ലാത്ത ഗേഹത്തിൽ മോഷ്ടിക്കാൻ ഞാൻ കയറില്ല."

അബൂ ഉസ്മാൻ്റെ പ്രമുഖ ശിഷ്യനായിരുന്നു ഇബ്നു ഹംദീ അൽ അയ്യാർ.ചെറുകിട കച്ചവടക്കാരുടെ സ്വത്ത് അദ്ധേഹം മോഷ്ടിക്കാറുണ്ടായിരുന്നില്ല.

അബൂ ഉസ്മാൻ തൻ്റെ ശിഷ്യരോട് പറയാറുണ്ടായിരുന്നത്രെ:

"ഒരു വീട് നിങ്ങൾ കൊള്ളയടിക്കുകയാണെങ്കിൽ അവരുടെ പകുതി മൊതൽ മാത്രം അപഹരിക്കുക.ബാക്കി സമ്പത്ത് കൊണ്ട് അവരുടെ കുടുംബം ജീവിച്ച് കൊള്ളട്ടെ."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍