മയ്യിത്തിനെ മറമാടാതെ മറഞ്ഞ മയ്യിത്ത് നിസ്ക്കാരം നിർവഹിക്കാമോ?
മറഞ്ഞ മയ്യിത്ത് നിസ്ക്കാരത്തിനുള്ള നിബന്ധന മയ്യിത്തിനെ കുളിപ്പിച്ചതിനുശേഷമാവുക എന്നതാണ്. മയ്യിത്തിനെ കുളിപ്പിച്ചിട്ടുണ്ട് എന്ന ധാരണ മതി. മയ്യിത്തിനെ മറമാടണമെന്ന നിബന്ധനയൊന്നുമില്ല.
ഈ ധാരണ ഇല്ലെങ്കിൽ/കുളിപ്പിച്ചുവെന്ന വിവരം ലഭ്യമല്ലെങ്കിൽ 'മയ്യിത്തിനെ കുളിപ്പിച്ചുട്ടുണ്ടെങ്കിൽ ആ മയ്യത്തിന് മേൽ ഞാൻ നിസ്ക്കരിക്കുന്നു ' എന്ന നിയ്യത്ത് മതിയാകുന്നതാണ്.
(തുഹ്ഫത്തുൽ മുഹ്ത്താജ്)
ഈ മസ്അല പ്രകാരം ഹജ്ജ് വേളയിലോ പുറംരാജ്യങ്ങളിൽ വെച്ചോ ഒരാൾ മരണമടഞ്ഞാൽ അദ്ദേഹത്തിന് മേൽ മയ്യിത്ത് നിസ്ക്കരിക്കാൻ മരണമടഞ്ഞ വ്യക്തിയുടെ ശരീരം മറമാടണമെന്നില്ല.അദ്ദേഹത്തെ കുളിപ്പിച്ചിട്ടുണ്ടാകുമെന്ന ധാരണ മതി.
0 അഭിപ്രായങ്ങള്‍