മിഅ്റാജ് യാത്രയിൽ പ്രവാചകൻ അല്ലാഹുവിനെ കണ്ണുകൊണ്ട് കണ്ടുവോ?

മിഅ്റാജ് യാത്രയിൽ പ്രവാചകൻ അല്ലാഹുവിനെ കണ്ണുകൊണ്ട് കണ്ടുവോ?


ഈ ചർച്ച സ്വഹാബികളുടെ കാലം മുതലേ ചർച്ച ചെയ്ത വിഷയമാണ്. ഇബ്നു അബ്ബാസ് (റ), അബൂദർറ് (റ) കഅബ് തുടങ്ങിയവർ പ്രവാചകൻ തങ്ങളുടെ കണ്ണ് കൊണ്ട് അല്ലാഹുവിനെ കണ്ടുവെന്ന് അഭിപ്രായക്കാരാണ്.എന്നാൽ പ്രവാചകൻ്റെ പ്രിയ പത്നി ആയിശാ ബീവി ഇതിനെ നിഷേധിക്കുന്നു.


പിൽക്കാലത്ത് വന്ന പണ്ഡിതർ സ്വഹാബത്തിനെ കാലത്ത് നടന്ന ഈ അഭിപ്രായ വ്യത്യാസങ്ങളെ ഇഴകീറി പരിശോധിക്കുകയുണ്ടായി.


ശാഫിഈ മദ്ഹബിലെ പ്രബല ഇമാമും രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെട്ട ഇമാം നവവി ഈ ചർച്ച മനോഹരമായി മോഡറേറ്റ് ചെയ്തു ഒരു കൺക്ലൂഷനിൽ എത്തിക്കുന്നുണ്ട്.


 മിഅ്റാജ് യാത്രയിൽ പ്രവാചകൻ അല്ലാഹുവിനെ കണ്ടത് തൻ്റെ തലയിലെ കണ്ണുകൊണ്ടാണ്. ഈ അഭിപ്രായമാണ് ബഹുഭൂരിപക്ഷം പണ്ഡിതരും പ്രബലമാക്കിയത്. ഇബ്നു അബ്ബാസ് (റ)ൻ്റെ ഹദീസാണ് ഇവർ തെളിവായി പിടിച്ചത്.


മഹതി ആയിശാ ബീവി അല്ലാഹുവിനെ പ്രവാചകൻ കണ്ടിട്ടില്ല എന്ന വാദത്തിന്   തെളിവായി പിടിച്ചത് പ്രവാചകൻ്റെ ഹദീസായിരുന്നില്ല. വിശുദ്ധ ഖുർആനിലെ ചില ആയത്തുകളിൽ നിന്ന് മഹതി അങ്ങനെ മനസ്സിലാക്കിയതാണ്. അങ്ങനെ ഒരു ഹദീസ് ഉണ്ടായിരുന്നെങ്കിൽ ആയിശാ ബീവി ആ ഹദീസ് വ്യക്തമാക്കുമായിരുന്നു.മഹതിയുടെ പേരിൽ അങ്ങനെ ഒരു ഹദീസ് എവിടെയും കാണാൻ സാധിക്കില്ല.


 لا تدركه الابصار എന്ന ആയത്ത് പിടിച്ചാണ് ആയിശാ ബീവി ഇതിനെ നിഷേധിച്ചതെങ്കിൽ അതിനുള്ള മറുപടി ഇമാം നവവി മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇവിടെ 'إدراك' എന്നാണ് അല്ലാഹു ഉപയോഗിച്ചത്. 'إدراك ' എന്ന പദത്തിൻ്റെ വിവക്ഷ കൃത്യവും ക്ലിപ്തമായ സമ്പൂർണ്ണ അറിവ് എന്നാണല്ലോ.ഈ അർത്ഥത്തിൽ അള്ളാഹുവിനെ അറിയാൻ ആർക്കും സാധിക്കില്ല എന്ന് അർത്ഥം. ഇതിൽ ആർക്കാണ് തർക്കം?

ഇങ്ങനെ അല്ലാഹുവിനെ അറിയാൻ ആർക്കും സാധിക്കില്ലല്ലോ.


ചുരുക്കത്തിൽ മിഅ്റാജ് യാത്രയിൽ പ്രവാചകൻ അല്ലാഹുവിനെ കണ്ടു എന്നർത്ഥം. അപ്പോഴാണല്ലോ ആ യാത്ര പരിപൂർണ്ണമാവുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍