ആയിരം സ്വർണ്ണനാണയം കടലിൽ എറിഞ്ഞ ഇമാം ബുഖാരി

ഇമാം ബുഖാരി തന്നെ പറയുന്നു; 

അറിവാന്വേഷിയായി ഞാൻ അലഞ്ഞു നടക്കുന്ന കാലം.വിജ്ഞാനം നുകരാൻ എനിക്ക് കടലിലൂടെ സഞ്ചരിക്കേണ്ടതായി വന്നു. കപ്പലിലായിരുന്നു യാത്ര. എൻ്റെ കയ്യിൽ ആയിരം ദീനാർ സ്വർണനാണയം ഉണ്ടായിരുന്നു. അക്കാലത്ത് ആയിരം ദീനാർ എന്നൊക്കെ പറഞ്ഞാൽ ഇന്ന് കോടികളുടെ സ്ഥാനത്തുവരും.


 യാത്രയ്ക്കിടെ ഇമാം ബുഖാരി ഒരാളെ പരിചയപ്പെടാനിടയായി.അയാൾ ഇമാം ബുഖാരിയോട് തൻ്റെ സ്നേഹം പ്രകടമാക്കി. മഹാനവർകളുടെ കൂടെ ധാരാളം സമയം ചെലവഴിച്ചു.കൂട്ടുകാരനായി നടിച്ചു.മറ്റു സംസാരങ്ങൾ പറയുന്നതിനിടെ തൻ്റെ കയ്യിലുള്ള ആയിരം ദീനാർ നെക്കുറിച്ചും ഇമാം ബുഖാരി അയാളോട് പറഞ്ഞിരുന്നു.


 അടുത്തദിവസം കരഞ്ഞു കൊണ്ടാണ് അയാൾ ഉറക്കിൽ നിന്ന് ഉണർന്നത്. വാവിട്ട് കരയുന്നുണ്ടായിരുന്നു അയാൾ. ദുഃഖം കാരണം മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.വസ്ത്രം പിച്ചിച്ചീന്നുന്നുണ്ടായിരുന്നു.


 ചുറ്റുമുള്ളവർ ചോദിച്ചു?


"എന്തുപറ്റി ?"


"എൻ്റെ അടുത്ത് ആയിരം ദിനാർ സ്വർണനാണയമുണ്ടായിരുന്നു.അത് നഷ്ടപ്പെട്ടിരിക്കുന്നു!! "


 കപ്പൽ യാത്രക്കാരെ ഓരോന്നായി കപ്പൽ അധകൃതർ പരിശോധിക്കാൻ തുടങ്ങി. ഉടനെ, ഇമാം ബുഖാരി ആരും കാണാതെ തൻ്റെ കയ്യിലുള്ള ആയിരം ദീനാർ കിഴി കടലിലെറിഞ്ഞു!!! സുബ്ഹാനല്ലാഹ്!



 കപ്പലിനെ ഓരോരുത്തരെയും കപ്പൽ അധികൃതർ പരിശോധിച്ചു.ഇമാം ബുഖാരിയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. പക്ഷേ സ്വർണ്ണക്കിളി മാത്രം ലഭിച്ചില്ല!


കപ്പൽ അതിൻ്റെ ലക്ഷ്യസ്ഥാനത്ത് നങ്കൂരമിട്ടു.ജനങ്ങൾ കരയിലറങ്ങി.അയാൾ ഇമാം ബുഖാരിയെ രഹസ്യമായി സമീപിച്ച് ചോദിക്കുകയുണ്ടായി?


 "താങ്കൾ ആയിരം ദിനാർ എന്ത് ചെയ്തു?"


"കടലിലെറിഞ്ഞു."



താങ്കൾക്കെങ്ങനെയാണ് മനസ്സ് വന്നത്?  താങ്കൾ എങ്ങനെയാണ് ഇതൊക്കെ സഹിക്കുന്നത്?


 വിഢി.... നിനക്കറിയുമോ എൻ്റെ ജീവിതം മുഴുവൻ ഞാൻ തിരുദൂതരുടെ ഹദീസ് ശേഖരണത്തിന് വേണ്ടിയാണ് ചെലവഴിച്ചത്! ലോകം മുഴുവൻ എന്നെ വിശ്വസ്തനായിട്ടാണ്  കാണുന്നത്! സ്വല്പം സ്വർണനാണയത്തിനുവേണ്ടി ഞാൻ എൻ്റെ ജീവിതം മുഴുവൻ പാഴാക്കണോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍