പെരുന്നാൾ വരുമ്പോൾ ഇമാം ബുഖാരിയെ ഓർമ വരും!
ഇമാം ബുഖാരിയും അവസാന നാളുകളിൽ മഹാനവറുകൾ വലിയ പരീക്ഷണങ്ങൾക്ക് വിധേയമായി. പരീക്ഷണങ്ങൾ പരലോകത്ത് സ്ഥാനങ്ങൾ വർധിക്കാൻ കാരണമാണല്ലോ.
പുണ്യമാസമായ റമളാൻ ആരംഭംകുറിക്കാനായി, മഹാനവറുകൾ അല്ലാഹുവിനോട് കൈ ഉയർത്തി പ്രാർത്ഥിച്ചു:
"നാഥാ..ഭൂമി വിശാലമാണെങ്കിലും എനിക്ക് ഏറെ കുടുസ്സായി തോന്നുന്നു, എന്നെ നീ നിന്നിലേക്ക് മടക്കിവിളിക്കണേ".
റമളാൻ മാസം വിടപറയുന്ന പെരുന്നാൾ രാവിൽ മഹാനവറുകൾ ഈ ലോകത്തോട് എന്നന്നേക്കുമായി യാത്ര ചോദിച്ചു.( ഹി.256).
അവരുടെ പ്രാർത്ഥന റമളാൻ ആരംഭത്തിലായിരുന്നു, മരണം അവസാനത്തിലും!
📙-هدي الساري
0 അഭിപ്രായങ്ങള്‍