നമ്മൾ ആറു നോമ്പ് എന്ന് പറയാറുള്ള ശവ്വാലിലെ ആറ് ദിവസത്തെ നോമ്പിനെക്കുറിച്ച് 'സ്വിയാമുദ്ദഹ്റ്' എന്നും പറയാറുണ്ട്.തിരുനബിയുടെ ഹദീസിൽ നിന്നാണ് ഈ പദം ഉത്ഭവിക്കുന്നത്. 'കാലംമുഴുക്കെ നോമ്പ് നോൽക്കൽ' എന്നർത്ഥം.
അതായത്, റമളാൻ മാസത്തിലെ നോമ്പോടൊപ്പം ശവ്വാൽ മാസത്തിൽ നിന്ന് ആറുദിവസം കൂടി ഒരാൾ എല്ലാവർഷവും നോമ്പനുഷ്ടിച്ചാൽ അതു 'കാലാകാലം' നോമ്പനുഷ്ടിച്ചതിനു തുല്യമാണെന്നുവരും.
എന്തുകൊണ്ടെന്നാൽ, ഓരോ പുണ്യകർമ്മത്തിനും 'പത്തുമടങ്ങു' പ്രതിഫലമുള്ളതെന്ന് ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടതാണ്.
അപ്പോൾ റമളാനിലെ ഒരു മാസത്തെ നോമ്പ് 'പത്തുമാസത്തെ' നോമ്പിന് തുല്യമാണെന്നുവന്നു.(30*10:300)
ശവ്വാൽ ആറു ദിവസത്തിനു രണ്ടു മാസത്തെ (60 ദിവസം) നോമ്പിന് തുല്യവും.(6*10:60)
അപ്പോൾ ഒരു കൊല്ലത്തിൽ റമളാൻ മാസവും ആറു നോമ്പും അനുഷ്ടിച്ചാൽ ആ കൊല്ലം പന്ത്രണ്ടുമാസം നോമ്പനുഷ്ടിച്ചതിന് തുല്യമായി.
ഇപ്രകാരം എല്ലാ വർഷവും നോമ്പെടുത്താൽ കാലം മുഴുക്കെ നോമ്പനുഷ്ടിച്ചതിന് തുല്യമായി!
(30*10:300
6*10:60
0 അഭിപ്രായങ്ങള്‍