മക്കയിലെ പർവ്വതങ്ങൾ



ഹജ്ജും ഉംറയും നിർവഹിക്കുന്നതിനായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകൾഎല്ലാ വർഷവും സന്ദർശിക്കുന്ന ഇസ്ലാമിക ലോകത്തെഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നാണ് മക്കത്തുൽ മുകർറമ.


നീണ്ട ഇസ്ലാമിക ചരിത്രമുള്ള മക്ക ഏഴ് വലിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാമോ? വിശുദ്ധ നഗരമായ മക്കയെ ചുറ്റിപ്പറ്റിയുള്ള ഏഴ് പർന്വ്വതങ്ങളുടെ ചെറിയ വിവരങ്ങൾ ഇവിടെ കുറിക്കുന്നു.




ജബൽ അബീ ഖുബൈസ്


അഥവാ അബൂ ഖുബൈസ് പർവ്വതം.മൗണ്ടൻ സഫയ്ക്ക് സമീപമുള്ള കഅബ സുദി കെട്ടിടത്തിന് നേരെ എതിർവശത്താണ് അബൂ ഖുബൈസ് സ്ഥിതി ചെയ്യുന്നത്.


അബു ഖുബൈസ് പർവ്വതത്തിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന നിർമിതികളാണിത്. അവിടെ ജബൽ ഖുബൈസിന് മുകളിൽ പണിതിരുന്ന ഒരു കൊട്ടാരം പൊളിച്ച് പർവ്വതിൻ്റെ മുകളിൽ ഹോട്ടൽ അപ്പാർട്ടുമെന്റുകൾ നിർമ്മിക്കുകയുണ്ടായി.


വിശുദ്ധ നഗരത്തിന്റെ തൂണുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പർവ്വതം നിരവധി ഇസ്ലാമിക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നാണ് പ്രവാചകൻ നൂഹ് (അ) ൻ്റെ കാലത്ത് നഷ്ടപ്പെട്ട ഹജറുൽ അസ് വദ് ഇബ്രാഹിം നബി കണ്ടെത്തിയത് ഈ പർവ്വതിൽ നിന്നാണ്.


ഖന്തമ പർവ്വതം


മക്കയിലെ അബു ഖുബൈസ് പർവ്വതത്തിന് പിന്നിലെ രണ്ടാമത്തെ പർവതമാണ് ഖന്തമ. നിങ്ങൾ ഈ പർവ്വതത്തിൽ നിൽക്കുകയാണെങ്കിൽ, വിശുദ്ധ മക്കയുടെ മുഴുവൻ മനോഹരമായ കാഴ്ചകൾ നിങ്ങൾക്ക് കാണാൻ കഴിയും.


മൗണ്ട് ഖഅയ്ഖിആൻ


മസ്ജിദുൽ ഹറാമിന്റെ പടിഞ്ഞാറ് ഭാഗത്താണ് ജബൽ ഹിന്തി എന്ന് പേരുള്ള  ഖഅയ്ഖിആൻ പർവ്വതം സ്ഥിതി ചെയ്യുന്നത്. ഈ പർവതത്തിൻ്റെ നാമങ്ങൾക്കു പിന്നിൽ  ചരിത്രപരമായ പല കാരണങ്ങളുമുണ്ട്.ഈ പർവതത്തിന്റെ പേരുകളിലൊന്നായ ഖഅയ്ഖിആൻ എന്ന നാമം ഉത്ഭവിക്കുന്നത് തന്നെ ജുർഹും കതുറാൻ ഗോത്രങ്ങളുടെ ഇടയിലുണ്ടായ യുദ്ധ സമയത്തെ വാളുകളുടെ ശബ്ദത്തിൽ നിന്നാണ്.


ജബൽ അൽ നൂറ്


പ്രകാശത്തിന്റെ പർവ്വതം എന്നറിയപ്പെടുന്ന ജബൽ അൽ നൂർ മക്കയിലെ ഹിജാസി പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ജബൽ നൂറിലെ ചരിത്രപ്രധാനമായ പ്രദേശങ്ങളിലൊന്നാണ് ഹിറാ ഗുഹ.അവിടെവെച്ചാണ് മുഹമ്മദ് നബിക്ക് അല്ലാഹുവിൽ നിന്ന് ജിബ്രീൽ മാലാഖയിലൂടെ സൂറ അൽ-അലഖിലെ അഞ്ച് വാക്യങ്ങളുടെ രൂപത്തിൽ ആദ്യത്തെ വെളിപാട് ലഭിച്ചത്. മക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സിയാറത്ത് സ്ഥലങ്ങളിൽ ഒന്നാണ് ജബൽ നൂർ.


സൗർ പർവ്വതം


ഗ്രാൻഡ് മോസ്‌കിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സൗർ പർവ്വതം സ്ഥിതി ചെയ്യുന്നത്. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത മുഹമ്മദ് നബിയും അനുചരൻ അബൂബക്കറും (റ) അഭയം തേടിയത് ഈ മലയിലാണ്.



ജബൽ ഒമർ


ആറാമത്തെ പർവതമാണ് ജബൽ ഉമർ, ഇത് മസ്ജിദുൽ ഹറാമിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു, അൽ-ഷാബിക മുതൽ അൽ-മിസ്ഫലഹ് വരെ നീണ്ടുകിടക്കുന്നു.


ജബൽ ഉമർ പ്രദേശത്തെ ഹോട്ടൽ, അപ്പാർട്ട്മെന്റ് ഏരിയയിൽ നിരവധി തീർഥാടകർ താമസിക്കുന്നു.കാരണം അതിന്റെ സ്ഥാനം വിശുദ്ധ ഹറമിന് സമീപമാണ്.


ജബൽ സാബിർ


മക്ക നഗരത്തിന് കിഴക്കും ജബൽ അൽ നൂറിനും എതിർവശത്തുമാണ് സാബിർ പർവ്വതം സ്ഥിതി ചെയ്യുന്നത്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഇബ്രാഹിം നബി (അ) യുടെ കാലത്ത് ഇസ്മാഈൽ നബി (അ) ക്ക് പകരമായി ബലിയർപ്പിക്കാൻ ആടിനെ അയച്ച മലയാണ് ഈ പർവ്വതം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍