ഖത്തർ വേൾഡ് കപ്പ് 2022: ഫിഫ പ്രസിഡണ്ട് വിമർശകർക്കെതിരെ

 ഖത്തർ വേൾഡ് കപ്പ് 2022: ഫിഫ പ്രസിഡണ്ട് വിമർശകർക്കെതിരെ 



2022 ലോകകപ്പിന് മുന്നോടിയായി ഖത്തറിനെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനത്തിന് പിന്നിൽ  'വംശീയത'യും 'കാപട്യവുമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.


ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പതിവിന് വിപരീതമായി,ശക്തമായ ശൈലിയിലാണ് ഫിഫ പ്രസിഡണ്ട് ഖത്തറിനു വേണ്ടി പ്രതികരിച്ചത്.


"ലോകകപ്പ് നടത്തുന്ന ആദ്യ അറബ് മുസ്ലീം രാഷ്ട്രമായ ഖത്തർ മനുഷ്യാവകാശ ധ്വംസനത്തിൻ്റെ പേരിൽ,പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അന്താരാഷ്ട്രതലത്തിൽ വിമർശനത്തിന് വിധേയമായത്.

എന്നാൽ ഇത് തീർത്തും ഖത്തറിനോടുള്ള അഭൂതപൂർവ്വമായ ശത്രുതയുടെയും കാപട്യത്തിൻ്റെയും ഭാഗമായിട്ടാണെന്ന് മനസ്സിലാക്കാം. മാമ്പും കായിക ടൂർണമെൻ്റുകൾ നടത്തിയ പല രാജ്യങ്ങളിലും മനുഷ്യവകാശ ലംഘനങ്ങൾ നടക്കുന്നതായി എല്ലാവർക്കും അറിയുന്നതാണെന്നും ഇൻഫാൻ്റിനോ പറഞ്ഞു.''


"പാശ്ചാത്യ രാജ്യങ്ങൾ ചരിത്രത്തിൻ്റെ സഞ്ചാര വഴിയിൽ ചെയ്ത പ്രവൃത്തികൾക്ക് മാപ്പ് പറയണമെന്നും യൂറോപ്പിൽ കുടിയേറ്റക്കാർ നേരിടുന്ന ശത്രുതക്കും മനുഷ്യവകാശ ലംഘനത്തിനും യൂറോപ്പ് മാപ്പ് പറയേണ്ടയോ? യൂറോപ്പിലേക്കുള്ള യാത്രയിൽ പലരുടെയും ജീവൻ നഷ്ടമായിരിക്കെ ഖത്തറിനെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക വെറും പൊള്ളയല്ലയോ ?"



"യൂറോപ്പിൽ നിന്നും പാശ്ചാത്യ ലോകത്ത് നിന്നും നമ്മൾ പല പാഠങ്ങളും പഠിച്ചിട്ടുണ്ട്.ഞാനും യൂറോപ്യനാണ്.കഴിഞ്ഞ മൂവായിരം വർഷങ്ങളായി നമ്മൾ ലോകത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തുകൊണ്ടിക്കുന്നു. ലോകത്തിന് ധാർമിക ബോധം പഠിപ്പിക്കുന്നതിന് മുമ്പ് നമ്മൾ മൂവായിരം വർഷത്തേക്കായി ലോകത്തോട് മാപ്പ് പറയണമെന്ന് ഇൻഫാൻ്റിനോ വ്യക്തമാക്കി."



"ലോകകപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതിന് ശേഷം ഖത്തറിൽ 6500 കുടിയേറ്റ തൊഴിലാളികൾ മരപ്പെട്ടുവെന്ന് കഴിഞ്ഞ വർഷം ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ 2014 ന് ശേഷം യൂറോപ്പിലേക്ക് പോകാൻ ശ്രമിച്ച 25000 കുടിയേറ്റക്കാർ മരിച്ചിരുന്നു.ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും ഖത്തറിനെതിരെയുള്ള യൂറോപ്പിൻ്റെ ആശങ്ക വെറും കാപട്യമാണെന്നും ഇൻഫാൻ്റിനോ ചൂണ്ടിക്കാട്ടുകയുണ്ടായി."


"സത്യത്തിൽ ഖത്തർ കുടിയേറ്റക്കാർക്ക് അവസരങ്ങൾ ഒരുക്കുകയാണ്. നിയമപരമായ രീതിയിലാണ് അവർ ഓരോ കാര്യവും ചെയ്യുന്നത്. ഞങ്ങൾ യൂറോപ്പിൽ അതിർത്തികൾ അടക്കുന്നു.ഞങ്ങളുടെ രാജ്യത്തേക്ക് നിയമപരമായി ജോലിക്ക് വരാൻ ശ്രമിക്കുന്ന തൊഴിലാളികൾക്ക് പ്രായോഗികമായി ഞങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കുന്നില്ല."



"യൂറോപ്പിൽ എത്തുന്നവർ, അല്ലെങ്കിൽ യൂറോപ്പിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ, വളരെ ദുഷ്‌കരമായ യാത്രകളിലൂടെയാണ് കടന്നുപോകേണ്ടത്. കുറച്ചുപേർ മാത്രമേ ഇതിനെ അതിജീവിക്കുന്നുള്ളൂ. ഈ ആളുകളുടെ - ഈ യുവാക്കളുടെ - വിധിയെക്കുറിച്ച് നിങ്ങൾക്ക് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ ഖത്തറിനെപ്പോലെ ചെയ്യുകയാണ് യൂറോപ്പ് ചെയ്യേണ്ടത്."



"യൂറോപ്പിലേക്ക് വരുന്ന ഈ തൊഴിലാളികളുടെ ശതമാനം വർദ്ധിപ്പിക്കുന്നതിന് ചില നിയമപരമായ ചാനലുകൾ സൃഷ്ടിച്ച് അവർക്ക് കുറച്ച് പണി കൊടുത്ത് അവർക്ക് നല്ല ഭാവി നൽകൂ."


കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനം മെച്ചപ്പെടുത്താൻ ഖത്തറിനെ ലോകകപ്പ് സഹായിച്ചതായും ഇൻഫാന്റിനോ ചൂണ്ടിക്കാട്ടി. "കഫാല സമ്പ്രദായം നിർത്തലാക്കി, മിനിമം വേതനം ഏർപ്പെടുത്തി, ചൂട് സംരക്ഷണം ഏർപ്പെടുത്തി,യൂണിയനുകൾ അംഗീകരിച്ചു, പക്ഷേ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു."


"ഫുട്ബോൾ സ്റ്റാൻഡുകളിൽ മദ്യം അനുവദിക്കില്ലെന്ന് ഖത്തർ പ്രഖ്യാപിച്ചത് ചിലർക്കിടയിൽ കോലാഹലമുണ്ടാക്കിയിട്ടുണ്ട്.

ഫ്രാൻസ്, സ്‌പെയിൻ, പോർച്ചുഗൽ, സ്‌കോട്ട്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന ഈ നിരോധനത്തിൽ ഒരു കോലാഹലവും ഇല്ലന്നിരിക്കെ ഖത്തറിനെതിരെ ഉയരുന്ന മാധ്യമങ്ങളിലെ ഈ കോലാഹലം കാപട്യമാണെന്ന്  ഇൻഫാന്റിനോ ചൂണ്ടിക്കാണിക്കുകയുണ്ടായി."


''ഉദാഹരണത്തിന്, 1980 ലെ സ്കോട്ടിഷ് കപ്പ് ഫൈനലിൽ റേഞ്ചേഴ്സും കെൽറ്റിക്കും തമ്മിൽ നടന്ന കലാപത്തെ തുടർന്നാണ് സ്കോട്ട്ലൻഡിലെ ഫുട്ബോൾ ഗ്രൗണ്ടുകളിൽ മദ്യനിരോധനം ഏർപ്പെടുത്തുകയുണ്ടായി.

 ഫ്രാൻസിൽ ആൽക്കഹോൾ രഹിത ബിയറാണ് സ്റ്റേഡിയങ്ങളിൽ വിൽക്കുന്നത്. യൂറോ 2016 ൽ, എതിരാളികളായ ആരാധകർക്കിടയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആതിഥേയ നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തുകയുണ്ടായി."


"ഖത്തറിൽ നിങ്ങൾക്ക് മദ്യം വാങ്ങാനും ആരാധകർക്ക് ഒരേസമയം മദ്യം കഴിക്കാനും കഴിയുന്ന നിരവധി ഫാൻ സോണുകൾ ഉണ്ടാകും. ഒരു ദിവസം മൂന്ന് മണിക്കൂർ ബിയർ കുടിക്കാതെ  നിങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.

പ്രത്യേകിച്ചും ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ഇതേ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട്. മുസ്ലിം രാജ്യമായത് കൊണ്ട് ഇവിടെ ഇത് വലിയ കാര്യമായിരിക്കുന്നു ചിത്രീകരിക്കുന്നു".


മറ്റ് രാജ്യങ്ങളെ പിന്തുണച്ച് ചിത്രീകരിച്ച ദക്ഷിണേഷ്യൻ ആരാധകരെ 'വ്യാജ ആരാധകർ' എന്ന് പറഞ്ഞ് പരിഹസിച്ചവരെയും ഇൻഫാന്റിനോ ശക്തമായി ആക്രമിച്ചു. "ഇന്ത്യക്കാരനെപ്പോലെ തോന്നിക്കുന്ന ഒരാൾക്ക് ഇംഗ്ലണ്ടിനെയോ സ്‌പെയിനിനെയോ ജർമ്മനിയെയോ പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിയുമോ?" അദ്ധേഹം ചോദിച്ചു.

 "ഇത് എന്താണെന്ന് അറിയാമോ? ഇത് വംശീയതയാണ്. ശുദ്ധ വർഗ്ഗീയത. നമുക്ക് അത് നിർത്താം. ”



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍