ഫലസ്തീനിലെ അൽ കറാക്കിന്റെ ഭരണാധികാരിയായിരുന്ന
ഫ്രഞ്ച് കമാൻഡർ അർനാത്ത് മുസ്ലീം തീർത്ഥാടകരെ കൊള്ളയടിച്ചു.സ്ത്രീകളെയും കുട്ടികളെയും കൊന്നുകളഞ്ഞു.
അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങളെ അക്രമിക്കും. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ പ്രവാചകനായ മുഹമ്മദിനോട് സഹായം ചോദിച്ചുകൊള്ളൂ. അവൻ നിങ്ങളെ സഹായിക്കുമോയെന്ന് നമുക്ക് നോക്കാം.
ഈ വാർത്ത അക്കാലത്തെ മുസ്ലിം ഭരണാധികാരി സലാഹുദ്ധീൻ അയ്യൂബിയുടെ കാതിലുമെത്തി. ഈ വാർത്തകേട്ടയുടനെ സലാഹുദ്ധീൻ തൻ്റെ കൊട്ടാരംവിട്ടിറങ്ങി.വിജനമായ സ്ഥലത്ത്പോയി പ്രാർത്ഥനയിൽ മുഴുകി.കലങ്ങിയകണ്ണുമായി അല്ലാഹുവിനോട് കേണപേക്ഷിച്ചു.
"യാ അല്ലാഹ്! നിൻ്റെ ദൂതൻ മുഹമ്മദ് നബിയെ പ്രതിനിധീരിക്കാൻ എനിക്ക് നീ സമ്മതം നൽകണം".
ഒരു സൈന്യത്തെ തെയ്യാറാക്കി.തൻ്റെ സൈന്യത്തോട് സലാഹുദ്ധീൻ അയ്യൂബി ഒരു പ്രഭാഷണം നടത്തി.
" മുഹമ്മദിൻ്റെ പടയാളികളേ….അവരുടെ മേൽ ശാന്തിയും സമാധാനവും വർഷിക്കട്ടെ, അൽ കറാക്കിൻ്റെ ഭരണാധികാരി അർനാത്ത് ഹജജ് തീർത്ഥാടകരെ കൊള്ളയടിച്ചിരിക്കുന്നു.സ്ത്രീകളെയും കുട്ടികളെയും വധിച്ച്കളഞ്ഞിരിക്കുന്നു. പിന്നീട് അവൻ്റെ ഒരു പ്രഖ്യാപനമുണ്ടായിരിക്കുന്നു. അതാണ് എന്നെ അത്ഭുതപ്പെടുത്തിയതും ദു:ഖത്തിലാഴ്ത്തിയതും. ഞാൻ നിങ്ങളെ അക്രമിക്കും, നിങ്ങൾ വേണമെങ്കിൽ മുഹമ്മദിനോട് സഹായമഭ്യർത്ഥിച്ച്കൊള്ളൂ, അവൻ നിങ്ങളെ സഹായിക്കുമോയെന്ന് നമുക്ക് നോക്കാം.
അതുകൊണ്ട് മുഹമ്മദ് നബിക്ക് വേണ്ടി ഞാൻ എന്നെയു എൻ്റെ ആത്മാവിനെയും സമർപ്പിച്ചിരിക്കുന്നു. മുഹമ്മദിൻ്റെ അനുയായികളെയും രാഷ്ട്രത്തെയും സംരക്ഷിക്കാൻ ഞാൻ ഇറങ്ങുകയാണ്.അതിനാൽ,എൻ്റെ പോകാൻ പോകാൻ ആഗ്രഹിക്കുന്നവർ എന്നോടൊപ്പം ചേരട്ടെ.
അവർ എല്ലാവരും ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു; ഞങ്ങളെല്ലാവരും മുഹമ്മദ് നബിയുടെ അനുയായികളാണ്.ഞങ്ങൾ നിങ്ങളോടൊപ്പം ചേരുന്നു.
ഇതാണ് പ്രസിദ്ധമായ ഹിത്വീൻ യുദ്ധം.
അർനാത്തും സലാഹുദ്ധീൻ അയ്യൂബിയും ഏറ്റുമുട്ടി.ഹിത്വീനിൽ മുസ്ലിംകൾ വൻ വിജയം നേടി. അഹങ്കാരിയായ അർനാത്ത് ബന്ധിയായി പിടിക്കപ്പെട്ടു.
സലാഹുദ്ധീൻ അർനാത്തിനോട് പറഞ്ഞു:
നിങ്ങളെ പ്രതിരോധിക്കാൻ മുഹമ്മദിനോട് പറഞ്ഞത് നിങ്ങളാണോ?
അവൻ പറഞ്ഞു: അതെ.
സലാഹുദ്ധീൻ മറുപടി പറഞ്ഞു:
ഞാൻ പാവപ്പെട്ട ഒരു അടിമയാണ്, മുഹമ്മദിൻ്റെ പ്രതിനിധിയായിട്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. ഇദ്ധേഹത്തിൻ്റെ തലയെടുക്കാൻ ഞാൻ വിധിക്കുന്നു.
0 അഭിപ്രായങ്ങള്‍