ഉമർ (റ) വിൻ്റെ ഭാര്യമാരുടെ എണ്ണം
ഒമർ ബിൻ ഖത്താബ് (റ) ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിക കാലഘട്ടത്തിലായിട്ടുമായിട്ട് ഏഴ് സ്ത്രീകളെ വിവാഹം കഴിച്ചു.
ആദ്യമായി സൈനബ് ബിൻത് മള്ഊനെ വിവാഹം കഴിച്ചു.
അവരിൽ അബ്ദുല്ല, അബ്ദുൽ-റഹ്മാൻ അൽ-അക്ബർ, ഹഫ്സ എന്നിവർ പ്രസവിച്ചു.
രണ്ടാമതായി മുലൈക ബിൻത് ജറൂലിനെ വിവാഹം കഴിച്ചു. അവൾ ഉബൈദുല്ലയെ പ്രസവിച്ചു.പക്ഷെ, ആ ദാമ്പത്യം വിവാഹ മോചനത്തിൽ കലാശിച്ചു.
പിന്നീട് ഖുറൈബ ബിൻത് അബീ ഉമയ്യ അൽ മഖ്സൂമിയെ വിവാഹം കഴിച്ചുവെങ്കിലും അവർ തമ്മിൽ വേർപിരിഞ്ഞു.
അവൾക്ക് ശേഷം ഉമ്മു ഹക്കീം ബിൻത് ഹാരിസ് ബിൻ ഹിശാമിനെ വിവാഹം കഴിച്ചെങ്കിലും അവളെയും വിവാഹമോചനം ചെയ്തു.അവൾ അവനു ഫാത്തിമയെ പ്രസവിച്ചു. അവളെ വിവാഹമോചനം ചെയ്തിട്ടില്ല എന്നും പറയപ്പെടുന്നു
ശേഷം ജമീല ബിൻത് ഹക്കീമിനെയും ആത്തിക ബിൻത് സൈദിനെയും വിവാഹം കഴിച്ചു.
ഉമ്മു കുൽസും ബിൻത് അബീബക്കറുമായി വിവാഹനിശ്ചയം നടത്തിയെങ്കിലും അവൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചു.
പിന്നീട് ഉമ്മു കുൽസും ബിൻത് അലിയ്യ് ബിൻ അബീ ത്വാലിബിനെ വിവാഹം കഴിച്ചു.അവൾ സൈദിനെയും റുഖിയ്യയെയും പ്രസവിച്ചു.
ചുരുക്കത്തിൽ ഉമർ (റ) ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിക കാലത്തിലുമായിട്ട് ഏഴ് പേരെ വിവാഹം കഴിച്ചു. ഇസ്ലാമിക നിയമപ്രകാരം ഒരു സമയത്ത് ഒരാൾക്ക് നാല് ഭാര്യമാർ മാത്രമാണ് അനുവദനീയം. അതുകൊണ്ടുതന്നെ ഒരു സമയത്ത് ഉമർ (റ) നാലോ നാലിൽ താഴെ ഭാര്യമാരെ മാത്രമാണ് വിവാഹം കഴിച്ചിരുന്നത്. ഒന്നുകിൽ ഭാര്യയുടെ മരണത്തോടെയായിരിക്കും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടാവുക, അല്ലങ്കിൽ വിവാഹമോചനത്തിന് ശേഷവും.
സൈനബ് ബിൻത് മള്ഊൻ
സൈനബ് ബിൻത് മള്ഊൻ ബിൻ ഹബീബ് ബിൻ വഹ്ബ് ബിൻ ഹുദാഫ ബിൻ ജംഇ ഖുറശി എന്നാണ് അവരുടെ പൂർണ്ണ നാമം. ആദ്യ കാല മുസ്ലിംകളിൽപ്പെട്ട ഉസ്മാൻ ബിൻ മള്ഊന്റെ സഹോദരിയാണ്. അബ്ദുല്ലാഹ് ബിൻ ഉമർ ,ഹഫ്സ ബീവി, അബ്ദു റഹ്മാൻ അൽ അക്ബർ എന്നിവർ ഇവരിലാണ് പിറന്നത്. അവർ മുഹാജിറുകളിൽപ്പെട്ടവരാണെന്ന് പറയപ്പെടുന്നു. അവർ ഹിജ്റക്ക് മുമ്പ് തന്നെ മക്കയിൽ മരണമടഞ്ഞുവെന്ന അഭിപ്രായവുമുണ്ട്.
ജമീല ബിൻത് സാബിത്ത്
ജമീല ബിൻത് സാബിത്ത് ബിൻ അബീ അഖ്‌ലഹ് അൻസാരിയ്യ.
ആസ്വിയ എന്നാണ് വിളിച്ചിരുന്നത്. പ്രവാചകൻ അവളെ ജമീല എന്ന് വിളിച്ചു. ഉമർ അവരെ നന്നായി സ്നേഹിച്ചിരുന്നു. വീട്ടിൽ നിന്ന് പുറത്തുപോകുകയാണെങ്കിൽ വീടിൻ്റെ വാതിൽ വരെ അവർ ഉമർ (റ) വിനെ അനുഗമിക്കുമായിരുന്നു. അവൾ ആസ്വിമിന് ജന്മം നൽകി.അവൾ ആസ്വിം ബിൻ സാബിത്ത് എന്നിവരുടെ സഹോദരിയാണ്. ഉമർ അവരെ വിവാഹമോചനം ചെയ്തു. ശേഷം അവളെ സൈദ് ബിൻ ഹാരിസ വിവാഹം കഴിച്ചു.
ആത്തിക ബിൻത്ത് സൈദ്
ആത്തിക ബിൻത്ത് സൈദ് ബിൻ അംറ് ബിൻ നുഫൈൽ.ഉമ്മു കർസ് ബിൻത്തുൽ ഹള്റമിയാണ് അവരുടെ മാതാവ്.
ആത്തിക ഇസ്‌ലാമിലേക്ക് കടന്നുവരികയും ഹിജ്റ പോകുകയും ചെയ്തു. അവരുടെ വിവാഹത്തിന് മുമ്പ് അബ്ദുല്ല ബിൻ അബീബക്കർ അവരെ വിവാഹം കഴിച്ചിരുന്നു. പക്ഷേ അദ്ദേഹം മരിച്ചു.ഇനി വിവാഹം കഴിക്കേണ്ടെന്ന് അവൾ തീരുമാനിച്ചുരുന്നു. ഉടനെ ഉമർഅവളെ വിവാഹം കഴിച്ചു.
അബ്ദുല്ല ബിൻ ഉമർ അവളെക്കുറിച്ച് പറയുകയുണ്ടായി: "രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവൻ ആത്തികയെ വിവാഹം കഴിക്കട്ടെ." കാരണം അവളെ വിവാഹം കഴിച്ചവരെല്ലാം രക്തസാക്ഷികളായി മരിച്ചു; അബ്ദുല്ല ബിൻ അബീബക്കർ, ഉമർ, സുബൈർ എന്നിവരാണവർ.
ഉമ്മു കുൽസും ബിൻത് അലിയ്യ് ബിൻ അബീ ത്വാലിബ്
ഹിജ്റ ആറാം വർഷമായിരുന്നു ജനനം.അവൾ പ്രവാചകനെ കണ്ടിട്ടുണ്ടെങ്കിലും അവരിൽ നിന്ന് ഒരു ഹദീസും റിപ്പോർട്ട് ചെയ്തിട്ടില്ല.അവളുടെ മാതാവ് പ്രവാചകന്റെ മകൾ ഫാത്തിമയാണ്. ഉമർ ഉമ്മു കുൽസൂമിനെ അവളുടെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചു. മഹറായിട്ട് നാൽപ്പതിനായിരം ദിർഹമായിരുന്നു കൊടുത്തത്. ഈ ദാമ്പത്യ വല്ലരിയിൽ സൈദ്, റുഖിയ്യ എന്ന രണ്ടു കുസുമങ്ങൾ പുഷ്പ്പിച്ചു.അവളും അവളുടെ മകൻ സൈദും ഒരേ സമയത്താണ് മരണമടഞ്ഞത്.
മൂന്ന് ഭാര്യമാരാണ് ജാഹിലിയ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നത്; സൈനബ് ബിൻത് മള്ഊൻ, ഖുറൈബ ബിൻത് അബി ഉമയ്യ അൽ-മഖ്സൂമിയ- ഇവർ പ്രവാചക പത്നി ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമയുടെ സഹോദരിയാണ് - മുലൈക ബിൻത് ജറൂൽ അൽ-ഖുസാഇയ്യ.
0 അഭിപ്രായങ്ങള്‍