അഹ്മദ് ബിൻ ഹമ്പൽ (റ): ഭരണാധികാരിക്ക് മുന്നിൽ തലകുനിക്കാത്ത ഇമാം

ഖുർആൻ സൃഷ്ടിവാദം കൊടുമ്പിരി കൊള്ളുന്ന കാലം, ഒരു പ്രഭാതത്തിൽ അഹ്മദ് ബിൻ ഹമ്പലിനെ (റ) കാണാനായി ഖലീഫ മുഅതസിം ബില്ലാഹി ജയിലിലേക്ക് വന്നു. എങ്ങനെയുണ്ട് അഹമദ് ? സുഖം തന്നെ രാജാവേ, പക്ഷേ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. നമ്മുടെ ഖുർആൻ മരണപ്പെട്ടിരിക്കുന്നു. ഞാൻ ഖുർആനിനെ കുളിപ്പിച്ച് കഫൻ ചെയ്ത് ഖുർആനിൻറെ മേലിൽ നിസ്കരിച്ചു. അയ്യോ ഖുർആൻ മരിക്കുകയോ ? താങ്കൾ എന്നെ കളിയാക്കുകയാണോ ? താങ്കൾ എന്നെ വിഡ്ഢിയാക്കുകയാണോ ? അഹ്മദ് (റ) തിരിച്ചു പറഞ്ഞു; ഖുർആൻ സൃഷ്ടിയല്ലേ, എല്ലാ സൃഷ്ടികളും മരണപ്പെടുമെന്നല്ലേ. ഉടനെ മുഅത്തസിം ഖുർആൻ സൃഷ്ടിവാദത്തിന്റെ വക്താവായ ഇബ്നു അബീദാവൂദിനെ നേരെ തിരിയുകയുണ്ടായി. അദ്ദേഹം പറഞ്ഞു ഇദ്ദേഹത്തിന് ചാട്ടവാർ മാത്രമാണ് മരുന്ന്. അദ്ദേഹത്തെ ചമ്മട്ടി കൊണ്ടടിക്കൂ.. ഉടനെ മുഅതസിം അഹമ്മദ് ബിൻ ഹമ്പലിനോട് പറഞ്ഞു ; താങ്കൾ താങ്കളുടെ ശരീരത്തെ കൊല്ലരുത്, ഖുർആൻ സൃഷ്ടിയാണെന്ന് താങ്കൾ സമ്മതിച്ചാലും. ഉടനെ അഹ്മദ് പറഞ്ഞു; ഖുർആൻ സൃഷ്ടിയാണെന്നതിന് ഖുർആനിൽ നിന്നോ തിരുസുന്നത്തിൽ നിന്നോ വല്ല തെളിവും താങ്കൾ കൊണ്ടുവരൂ... ഉടനെ ഖലീഫ ആരാച്ചാറിനോട് പറഞ്ഞു; അദ്ദേഹത്തെ അടിക്കൂ ആദ്യ അടി അടിച്ചപ്പോൾ ഇമാം പറഞ്ഞു "ബിസ്മില്ല" രണ്ടാമത് അടിച്ചപ്പോൾ അഹ്മദ് (റ)പറഞ്ഞു "ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' മൂന്നാമത് അടിച്ചപ്പോൾ അഹ്മദ് ബിൻ ഹമ്പൽ പറഞ്ഞു "ഖുർആൻ അല്ലാഹുവിൻറെ സംസാരമാണ് സൃഷ്ടിയല്ല" വീണ്ടും അടിച്ചപ്പോൾ മഹാൻ ഉരുവിട്ടു "അല്ലാഹു നമുക്കുവേണ്ടി എഴുതിയതല്ലാതെ ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല!" അപ്പോൾ ഇബ്‌നു അബീ ദാവൂദ് ഇമാമിനെ സമീപിച്ച് പറഞ്ഞു: "അഹ്മദ്, ഖലീഫയുടെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വാക്ക് എൻ്റെ ചെവിയിൽ മന്ത്രിക്കുക." ഇമാം പറഞ്ഞു: "ഇല്ല, അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വാക്ക് എൻ്റെ ചെവിയിൽ മന്ത്രിക്കുക." ഉടനെ, ഇബ്‌നു അബീ ദാവൂദ് ആരാച്ചാറിനോട് അദ്ധേഹത്തെ വേദനിപ്പിക്കാൻ ആംഗ്യം കാണിച്ചു. ഇമാം ബോധംകെട്ട് വീഴുന്നതുവരെ അയാൾ ചമ്മട്ടികൊണ്ട് അടിച്ചുകൊണ്ടിരുന്നു. - സീർ അഅലാം വ അൻ-നുബല - ഇമാം ദഹബി,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍