ദിനേന ഇസ്ലാമിലേക്ക് ആളുകൾ വന്ന്കൊണ്ടിരുന്നു.ദാറുൽ അർഖം കേന്ദ്രീകരിച്ച് പ്രവാചകൻ തൻ്റെ ദൗത്യം നിർവഹിച്ച് കൊണ്ടിരുന്നു.ഇസ്ലാമിൻ്റെ കൊടിയ ശത്രുകൾ മുസ്ലിംകൾക്ക് നേരെ ഉപദ്രവം അഴിച്ച് വിട്ട്കൊണ്ടിരുന്നു.കാലത്തിൻ്റെ മൺതരികൾ അതിവേഗം പൊഴിഞ്ഞ് കൊണ്ടിരുന്നു.
മക്കയിൽ ഇസ്ലാം ഉദിച്ചിട്ട് വർഷം പതിമൂന്നായി.എല്ലാം സഹിച്ച് പ്രവാചകനും അവരുടെ അനുചരന്മാരും മക്കയിൽ കഴിച്ച് കൂട്ടി.
അവസാനം അല്ലാഹുവിൻ്റെ കൽപനയിറങ്ങി;മദീനയിലേക്ക് ഹിജ്റ പോകാൻ.
ഓരോരുത്തരായി സ്വഹാബികൾ മദീനയിലേക്ക് പലായനം ചെയ്തു.തങ്ങളുടെ വീടും സ്വത്തും മക്കയിൽ ഉപേക്ഷിച്ച്കൊണ്ട്.എല്ലാം ലോകരക്ഷിതാവായ അല്ലാഹുവിൻ്റെ പ്രതീക്ഷിച്ച് കൊണ്ട് !
ഒരു ദിവസം രഹസ്യമായി സുഹൈബും തൻ്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങി.മദീനയായിരുന്നു ലക്ഷ്യം.പക്ഷെ,വഴിയിൽ ശത്രുക്കൾ സുഹൈബിനെ തടഞ്ഞു.ഉടനെ തൻ്റെ ആവനാഴിയിലെ അമ്പ് പുറത്തെടുത്ത് സുഹൈബ് ഗർജിക്കുകയുണ്ടായി:
''ഓ ഖുറൈശി സമൂഹമേ! ഞാൻ നിങ്ങളിലെ മികച്ച അമ്പയ്ത്ത്കാരനാണെന്ന് നിക്കൾക്കറിയാമല്ലോ.എൻ്റെ കരങ്ങളിലുള്ള അവസാന അമ്പും എയ്യുന്നത് വരെ ഞാൻ പൊരുതും.എൻ്റെ കയ്യിലുള്ള വാൾ കൊണ്ട് മരണം വരെ ഞാൻ പോരാടും".
ശക്തമായ ഭാഷയിലായിരുന്നു ഖുറൈശികളുടെ മറുപടി:
"നീ പരമദരിദ്രനായി ഞങ്ങളിലേക്ക് വന്നു.ഞങ്ങളുടെ കൂടെയായിരിക്കെ നിൻ്റെ ധനം വർധിക്കുകയുണ്ടായി.പിന്നെയും നീ ഞങ്ങളെയും വിട്ട്പോവുകയോ? അല്ലാഹുവാണേ സത്യം,അത് നടക്കാൻ പോകുന്നില്ല"!
"എൻ്റെ സമ്പത്ത് നിങ്ങൾക്ക് നൽകിയാൽ എന്നെ പോകാൻ അനുവദിക്കുമോ"?
സുഹൈബ് അവരോട് കേണപേക്ഷിക്കുകയുണ്ടായി.
"അതെ,നിൻ്റെ ഇഷ്ടം തെരഞ്ഞെടുക്കാം", സന്തോഷാധിക്യത്താൽ അവർ ഉച്ചത്തിൽ മറുപടിപറഞ്ഞു.
മക്കയിൽ ഒളിപ്പിച്ച് വെച്ച തൻ്റെ സമ്പത്തിൻ്റെ സ്ഥലം അറിയിച്ച് കൊണ്ട് സുഹൈബ് മദീനയിലേക്ക് പുറപ്പെട്ടു. എല്ലാം ത്യജിച്ച്കൊണ്ട്,അല്ലാഹുവിന്നായി!
ഖുറൈശികൾ മക്കയിലേക്ക് മടങ്ങുകയും ചെയ്തു.
മദീനയിൽ വെച്ച് സുഹൈബിനെ കണ്ടപ്പോൾ പ്രവാചകൻ പറയുകയുണ്ടായി:
"അബൂ യഹ് യ,നിശ്ചയം, താങ്കളുടെ കച്ചവടം ലാഭം കൊയ്തിരിക്കുന്നു".
ഉടനെ ജിബ്രീൽ മാലാഖ ഇറങ്ങുകയുണ്ടായി:
"ചിലയാളുകളുണ്ട്: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് സ്വന്തത്തെത്തന്നെ അദ്ദേഹം വില്ക്കും. തന്റെ അടിമകളോട് അല്ലാഹു അങ്ങേയറ്റം ദയാവായ്പുള്ളവനത്രേ".
_________
سيرة ابن هشام
الطبقات الكبرى- ابن سعد
1 അഭിപ്രായങ്ങള്
Masha Allah
മറുപടിഇല്ലാതാക്കൂ