ഇന്ന് ആഗസ്റ്റ് 31,അക്ബറിന് ഓമനപുത്രനായി ജഹാംഗീർ പിറന്ന ദിനം.
മുഗൾ രാജാക്കൻമാരിൽ നാലാമനായ ജഹാംഗീർ ഫതഹ്പൂർ സിക്രിയിലാണ് ജനനം കൊണ്ടത്.
ജഹാംഗീറിൻ്റെ പിറവിക്ക് പിന്നിൽ ഒരു കഥയുണ്ട്.
അക്ബർ ചക്രവർത്തിക്ക് നിരവധി കുട്ടികൾ പിറന്നങ്കിലും എല്ലാവരും ശൈശവത്തിൽ തന്നെ മരണമടഞ്ഞു.അക്ബറാണെങ്കിൽ തനിക്കൊരു ഉത്തമ പിൻഗാമി ഇല്ലാത്തതിൽ അതീവ ദു:ഖിതനായിരുന്നു.തൻ്റെ അധികാരം തുടർന്നും കൊണ്ട്നടക്കുന്ന ഒരാളെ അക്ബർ കാത്തിരുന്നു.
തൻ്റെ ചിരഭിലാഷപൂർത്തീകരണത്തിനായി അവസാനം അക്ബർ സൂഫീവര്യനായ ശൈഖ് സലിം ചിശ്തിയെ സമീപിക്കുകയുണ്ടായി.പ്രാർത്ഥനക്ക് ശേഷം ശൈഖ് സലിം അക്ബറിൻ്റെ മുന്നിൽ ഒരു നിർദേശം വെക്കുകയുണ്ടായി; കുട്ടിപിറക്കണമെന്നുണ്ടങ്കിൽ നഗ്നപാദനായി ആഗ്രയിൽ നിന്ന് അജ്മീർ ദർഗയിലേക്ക് സഞ്ചരിക്കണം.
ഏറെ പ്രാർത്ഥനകൾക്കും ആഗ്രഹങ്ങൾക്കുമൊടുവിൽ അക്ബറിന് ജഹാംഗീർ എന്ന കൺമണി പിറന്നു.ശൈഖ് സലീമിനോടുള്ള ബഹുമാനാർത്ഥം കുട്ടിക്ക് നൂറുദ്ധീൻ മുഹമ്മദ് സലിം എന്ന പേര് നൽകുകയുണ്ടായി.ജഹാംഗീറിനെ " ശൈഖോ ബാബ " എന്നായിരുന്നു സ്നോഹത്തോടെ അക്ബർ വിളിച്ചിരുന്നത്.
1 അഭിപ്രായങ്ങള്‍
Ma sha Allah super
മറുപടിഇല്ലാതാക്കൂ