ഉൽപത്തി പുസ്തകത്തിൽ ഒരു കഥ പറയുന്നുണ്ട്; കുട്ടിയുണ്ടാകുമെന്ന പ്രതീക്ഷയൊക്കെ അസ്തമിച്ച് അബ്രഹാം കൻആനിലുള്ള വീട്ടിലിരിക്കുകയായിരുന്നു.തൻ്റെ പ്രിയതമക്ക്,സാറ, എഴുപത്തിയാറ് പിന്നിട്ടിരിക്കുന്നു, എനിക്കാണെങ്കിൽ എൺപത്തി അഞ്ചും.
മാനത്ത് നിറയെ നക്ഷത്രങ്ങൾ വെട്ടിത്തിളങ്ങുന്ന ഒരു രാത്രിയിൽ ദൈവം അബ്രഹാമിനെ വീട്ടിൻ പുറത്തേക്ക് വിളിച്ചു.
" ആകശത്തേക്ക് നോക്കൂ,അവിടെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ, താങ്കൾക്ക് സാധിക്കുന്നുവെങ്കിൽ, എണ്ണി തിട്ടപ്പെടുത്തുക.ഇത് പോലെയായിരിക്കും നിൻ്റെ സന്താനങ്ങൾ"!
ഒരു ദിവസം സാറ അബ്രഹാമിനോട് പറയുകയുണ്ടായി:
"താങ്കൾ ഈ വേലക്കാരിയെ (ഹാജറ) ഭാര്യയായി സ്വീകരിക്കുക.അവളിൽ താങ്കൾക്ക് സന്താനലബ്ധിയുണ്ടാകും".
പക്ഷെ, അവർക്കിടയിലുള്ള സ്നേഹബന്ധം കൂടുതൽകാലം നീണ്ട്നിന്നില്ല.യജമാനത്തിയുടെയും പരിചാരികയുടെയുമിടയിൽ മുറുമുറുപ്പ് പൊങ്ങിവന്നു. കൻആനിലുള്ള സാറയുടെ ഗൃഹത്തിൽ വെറുപ്പിൻ്റെ കാർമേഘം കുമിഞ്ഞ്കൂടി.
വീടിൻ്റെ പുറത്ത് ഹാജറ വിഷണ്ണയായി ഇരിക്കുമ്പോൾ വാനത്ത്നിന്ന് ഒരു മാലാഖ വിളിച്ച്പറയുന്നതായി അവൾ കേട്ടു:
"നിങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു.നീയൊരു കുഞ്ഞിന് ജന്മം നൽകും.അവനെ 'ഇശ്മയേൽ' എന്ന് പേരിടുക. നിന്നിൽ എണ്ണാൻ സാധിക്കാത്തത്ര സന്താനങ്ങൾ ജന്മംകൊള്ളാൻ പോകുന്നുണ്ട്.
അബ്രഹാമിനും ഹാജരാക്കും സുമുഖനായ ഒരാൺ കുഞ്ഞ് പിറന്നു.ദൈവകൽപനയെന്നോണം ഇശ്മയേൽ എന്ന പേരും നൽകി.
ഇശ്മയേൽ വളർന്ന് വലുതായി.ഇപ്പോൾ ഇശ്മയേലിന് പതിമൂന്ന് വയസ്സ് പിന്നിട്ടിരിക്കുന്നു.അബ്രഹാമിന് നൂറും.ഒരു ദിവസം ദൈവം അബ്രഹാമിനോട് പറഞ്ഞു;
സാറയിൽ നിങ്ങൾക്ക് ഒരാൺകുഞ്ഞ് ജനിക്കുക. അവനെ നിങ്ങൾ ഇസാഖ് എന്ന് വിളിക്കുക.
ഇസാഖും വളർന്ന് വലുതായപ്പോൾ സാറ അബ്രഹാമിനോട് പറഞ്ഞു: "ഇനി മുതൽ ഹാജറക്കും അവളുടെ മകൻ ഇശ്മയേലിനും ഇവിടെ സ്ഥാനമില്ല".അബ്രഹാം വിഷണ്ണനായി.തൻ്റെ പ്രിയപുത്രൻ ഇശ്മയേലിനെ കൈയൊഴിയുകയോ?
എന്നാൽ,ദൈവ കൽപന മറ്റൊന്നായിന്നു.ഹാജറയെയും മകൻ ഇശ്മയേലിനെയും ആരാരുമില്ലാത്ത വിജനമായ മക്കയിൽ കൊണ്ട്പോയി ഉപേക്ഷിക്കുക. ബാക്കിയൊക്കെ ദൈവം നോക്കിക്കൊള്ളും.
അബ്രഹാമിന് വീണ്ടും വെളുപാടുണ്ടായി;
"താങ്കൾ സാറ പറഞ്ഞത് അനുസരിക്കുക, തീർച്ചയാം ഇശ്മയേലിനെ നാം അനുഗ്രഹിച്ച്കൊള്ളും".
അങ്ങനെ,അബ്രഹാമിൽ നിന്ന് രണ്ട് അരുവികൾ കവിഞ്ഞൊഴുകി.ഇസാഖിൽ നിന്ന് ബനൂ ഇസ്റയേൽ വംശജരും ഇശ്മയേലിൽ നിന്ന് അറബികളും.
ജറൂസലേമിൽ നിന്ന് യഹൂദ-ക്രൈസ്തവരും
മെക്കയിൽ നിന്ന് മുസ്ലിംകളും.മോശയും യേശുവും ഇസാഖിൻ്റെ മക്കളാണെങ്കിൽ,മുഹമ്മദ് ഇ ശ്മയേലിൻ്റെ മകനും.
1 അഭിപ്രായങ്ങള്
Very good
മറുപടിഇല്ലാതാക്കൂ