നിങ്ങൾ ക്ഷമിക്കുക; അല്ലാഹു കൂടെയുണ്ട്

ഇന്ത്യൻ മുസ്ലിംകൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ദിനരാത്രങ്ങൾ. 

ഇന്ത്യൻ മുസ്ലിംകളേ നിങ്ങൾ അറിയുക;
ഈ ലോകം ഒരു പരീക്ഷണശാലയാണ്.എല്ലാം സഹിക്കുക, ക്ഷമിക്കുക, അല്ലാഹുവിൽ ഭരമേൽപിക്കുക.എന്നാൽ പരലോകത്ത് വിജയം ഉണ്ടാകും. ഇതാണ് ലോക ചരിത്രം നമ്മോട് പറയുന്നത്.



ഉമർ ബിൻ ഖത്താബ് വഞ്ചനാപരമായിട്ടാണ് കൊല്ലപ്പെട്ടത്.

ഉസ്മാൻ ബിൻ അഫാൻ തന്റെ വീട്ടിൽ കുടുംബത്തിന് മുന്നിൽവെച്ചാണ് കൊലചെയ്യപ്പെട്ടത്.

അലി ബിൻ അബി താലിബ് പ്രഭാത പ്രാർത്ഥനയിലാണ് വധിക്കപ്പെട്ടത്.

സഈദ് ബിൻ ജുബൈർ തലമുറിക്കപ്പെട്ടവരായിട്ടാണ് മരണം രുചിച്ചത്.

വടികൊണ്ട് ക്രൂരമായി മർദ്ദിക്കപ്പെട്ടതിനെ തുടർന്നാണ് ഇമാം ശാഫിഈ മരണമടഞ്ഞത്.

അക്രമകളിൽ നിന്ന് ഓടി രക്ഷപ്പെടുന്ന വേളയിലാണ്  സുഫ്യാൻ അൽ-സൗരി കൊല്ലപ്പെട്ടത്.

വീട്ടുതടങ്കിലായിരിക്കെയാണ് ഇമാം ത്വബ് രി ഈ ലോകത്തോട് യാത്ര ചോദിച്ചത്.

ആട്ടിയോടിക്കപ്പെട്ടവരായിട്ടാണ് ഇമാം ബുഖാരി മരണമടഞ്ഞത്.
ഇമാം നസാഈ കൊല്ലപ്പെടുകയാണുണ്ടായത്.

ശത്രുക്കൾ പിന്തുടരുന്നതിനിടെയാണ്  ഇബ്നു ഹസ്മ്  മരിച്ചത്.

ഖാളി ഇയാളും കൊല്ലപ്പെടുകയാണുണ്ടായത്.

അബു ഹനീഫ തടവിലായിരിക്കെയാണ് വഫാത്തായത്.

നുഐം ബിൻ ഹമ്മാദ് ചങ്ങലയിൽ വലിച്ചിഴച്ച് ഒരു കുഴിയിലേക്ക് വലിച്ചെറിയപ്പെട്ടു, അവരെ കുളിപ്പിക്കുകയോ അവരുടെ മേൽ ആരും പ്രാർത്ഥിക്കുകയോ ചെയ്തില്ല.

ഇങ്ങനൊക്കെയാണ് മുസ്ലിംകൾ ഇവിടെ ജീവിച്ചുപോയത്.അല്ലങ്കിലും ഈ ലോകം വിശ്വാസികൾക്ക് ജയിലറയാണല്ലോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍