ഓട്ടോമൻ രാജവംശത്തിലെ ര
ണ്ടാമത്തെ സുൽത്താനാണ് ഒർഹാൻ ഗാസി. അദ്ദേഹം ഉസ്മാൻ ഗാസിയുടെ മകനായിരുന്നു.ഉമ്മ മൽഹുൻ ഹാത്തൂനും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്റെ സമ്പത്തിന്റെ വലിയൊരു തുക അദ്ധേഹം ചെലവഴിച്ചു.
വിഖ്യാത സഞ്ചാരി ഇബ്നു ബത്തൂത്ത പറയുന്നു;
"ഓർഹാൻ തുർക്ക് രാജാക്കന്മാരിൽ ഏറ്റവും മഹാനും വലിയ സമ്പന്നനും സൈനിക ശക്തിയിലും ഏറ്റവും സമ്പന്നനായിരുന്നു".
തന്റെ പിതാവിനെപ്പോലെ, ഓർഹാൻ തന്റെ ജീവിതത്തിലുടനീളം നിരവധി യുദ്ധങ്ങൾ നടത്തുകയും നിരവധി രാജ്യങ്ങൾ കീഴടക്കുകയും ചെയ്തു. 1326-ൽ അദ്ദേഹം ബർസ പിടിച്ചെടുത്ത് തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി.
തുടർന്ന് അദ്ദേഹം 1330-ൽ ഇസ്നിക്, 1331-ൽ മുദുർനു, 1333-ൽ ജെംലിക്, 1337-ൽ ഇസ്മിത്ത്, 1354-ൽ അങ്കാറ, ഗല്ലിപ്പോളി - ഡാർഡനെല്ലെസ് എന്നിവ പിടിച്ചെടുത്തു, 1352 ആകുമ്പോഴേക്കും ഓട്ടോമൻ സാമ്രാജ്യം ബോസ്ഫറസിന്റെ ഏഷ്യൻ തീരങ്ങളിലേക്ക് വ്യാപിച്ചിരുന്നു.
അദ്ദേഹം തന്റെ സഹോദരനെ അലാദ്ദീൻ പാഷയെ തന്റെ ഗ്രാൻഡ് വസീറാക്കി. 1359-ൽ അദ്ദേഹം സിംഹാസനം തന്റെ മകൻ മുറാത്ത് I-ന് വിട്ടുകൊടുത്ത് പടിയിറങ്ങി, 1360-ൽ മരിക്കുന്നതുവരെ ബർസയിലാണ് തൻ്റെ ശിഷ്ട ജീവിതം കഴിച്ചുകൂട്ടിയത്.
ഓട്ടോമൻസിന്റെ ഭരണാധികാരിയായ ശേഷം അദ്ദേഹത്തിന് നിരവധി പദവികൾ ലഭിച്ചു. സുകേദ്ദീൻ, ഇഹ്തിയാറെദ്ദീൻ, സെയ്ഫെദ്ദീൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
1 അഭിപ്രായങ്ങള്‍
osmansdream.blogspot.com
മറുപടിഇല്ലാതാക്കൂ