പഠനത്തിന് പ്രായം തടസ്സമേയല്ല

 


ഇബ്‌നു അൽ-ജൗസി തൻ്റെ  എൺപതാം  വയസ്സിലാണ് വിശുദ്ധ ഖുർആൻ്റെ പത്ത് പാരായണങ്ങൾ പഠിച്ചത്,

മുപ്പതാം വയസ്സിലാണ് ഖുർആൻ മനപ്പാഠമാക്കിയത്.


അബു അയ്യൂബ് അൽ അൻസാരിക്ക് നൂറു വയസ്സുള്ളപ്പോൾ കോൺസ്റ്റാന്റിനോപ്പിൾ ഉപരോധത്തിൽ പങ്കെടുക്കുകയുണ്ടായി,

ഇസ്തംബൂളിലുള്ള അവരുടെ ഖബർ ഇന്നും നമ്മോട് പറയുന്നുണ്ട് പ്രായം ഒരു സംഖ്യ മാത്രമാണെന്ന്.




ഇബ്നു ഹജർ അൽ-അസ്ഖലാനി അൽ ജവാഹിർ വ അൽ ദുറർ എന്ന പുസ്തകത്തിൽ വിവരിക്കുന്നു; 


ഇമാം അൽ-കിസാഈ നാല്പത് വയസ്സ് വരെ ഒരു ഇടയനായിരുന്നു.

ഒരു ദിവസം കിസാഈ ആടിനെ മേയ്ക്കുകയായിരുന്നു. ഒരു ഉമ്മ തന്റെ മകനെ ഖുർആൻ മനഃപാഠമാക്കാൻ പോകാൻ പ്രേരിപ്പിക്കുന്നത് കണ്ടു.

ആ കുട്ടി ആണെങ്കിൽ പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്നിമില്ല!

അവൾ അവനോട് പറഞ്ഞു: മകനേ, പഠിക്കാൻ  പോകൂ, ഇല്ലെങ്കിൽ ആ കാണുന്ന ആട്ടിടയനെപ്പോലെയാകും!


ഉടനെ അൽ-കസാഈ സ്വയം പറഞ്ഞു:

ഞാൻ അറിവില്ലായ്മയുടെ പഴഞ്ചൊല്ലാണോ?!

 

കാസിം തന്റെ ആടുകളെ വിറ്റ്, അറിവ് സമ്പാദിക്കാൻ പുറപ്പെട്ടു,

അങ്ങനെ അവൻ അറബി ഭാഷയിലെ വലിയ പണ്ഡിതനായി, ഖിറാഅത്തിൽ  ഇമാമുമായി.


അങ്ങനെ, നിശ്ചയദാർഢ്യത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു പഴഞ്ചൊല്ല് ആയി മാറി👌.


ആളുകൾ വിശ്രമിക്കാൻ തുടങ്ങുന്ന പ്രായമായ 40ൽ ആണല്ലോ പ്രവാചകന് വഹ് യ് ഇറങ്ങിയത് .ആ വഹിയാണല്ലോ ലോകത്തിൻ്റെ ഗതി തന്നെ മാറ്റിമറിച്ചത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍